കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി. തിരുവനന്തപുരം കൈതമുക്കിൽ കൃപ ഭവനത്തിൽ ചാക്കോ വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ സോണി വർഗീസ് (42) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് അൽ റാസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അൽറായി മെബാസ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു സോണി. ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്പൽ കുവൈറ്റ് സഭാംഗവും സംഗീത മേഖലയിൽ ഗിറ്റാറിസ്റ്റ് എന്ന നിലയിൽ സജീവ
സാന്നിധ്യവും ആയിരുന്നു. ഭാര്യ – രുത്ത്. മക്കൾ – അബിഗയിൽ, അനബൽ, അലിഷ.
സംസ്കാരം ജൂലൈ 13 ചൊവ്വാഴ്ച്ച കുവൈറ്റിൽ നടക്കും.
കോവിഡ് ബാധിച്ച് മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി
RECENT NEWS
Advertisment