പഴനിയിൽ യുവതി പീഡനത്തിനിരയായ കേസ് ; ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പഴനിയിൽ തലശ്ശേരി സ്വദേശിനി പീഡനത്തിനിരയായ കേസിൽ തമിഴ്‌നാട് പോലീസ് അന്വേഷണം തുടങ്ങി. പീഡനം നടന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. തലശ്ശേരി  പോലീസുമായി സഹകരിച്ചാണ് തമിഴ്‌നാട് പോലീസിന്റെ  അന്വേഷണം. യുവതിയുടെയും ഭർത്താവിന്റെയും മൊഴിയും ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങളും തലശ്ശേരി പോലീസിൽ നിന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് തമിഴ്‌നാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയുമായി യുവതിയും ഭർത്താവും സമീപിച്ചപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഡിജിപി തലത്തിൽ ഇടപെടലുണ്ടായതോടെയാണ് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ജൂൺ പത്തൊൻപതിനാണ് സംഭവം നടന്നത്. പഴനിയിൽ ക്ഷേത്ര സന്ദർശനത്തിനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്. സ്ത്രീയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഭർത്താവിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു യുവതിക്ക് നേരെയുള്ള ക്രൂരത. ഗുരുതരമായി പരുക്കേറ്റ യുവതി തിരിച്ച് നാട്ടിൽ എത്തിയ ശേഷമാണ് ചികിത്സ തേടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...