ബ്രിട്ടണ്‍ : ലണ്ടനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ ഇരിട്ടി വെളിമാനം വീട്ടില്‍ സിന്റോ ജോര്‍ജാണ് മരിച്ചത്.
അമേരിക്കയില്‍ സ്ഥിതി ഏറെ രൂക്ഷമായ ന്യൂയോര്‍ക്കിലാണ് മലയാളികളുടെ മരണം കൂടുതല്‍ . എഴുപതു വയസുള്ള കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ ഏറെനാളായി സ്റ്റാറ്റന്‍ ഐലന്‍ഡിലാണ് താമസം. ഇദ്ദേഹം ന്യൂമോണിയ ബാധിച്ചാണ് ആശുപത്രിയിലെത്തിയത് . പിറവം സ്വദേശിയായ ഏലിയാമ്മ പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യയാണ്. 20 വര്‍ഷമായി ന്യൂയോര്‍ക്കില്‍ എത്തിയിട്ട്. ചെങ്ങന്നൂര്‍ സ്വദേശി ശില്‍പ നായര്‍, ജോസഫ് തോമസ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി.
അജ്മാനിലും ഒരാള്‍ മരിച്ചു. അജ്മാനിലെ തലാല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരാണ് മരിച്ച കണ്ണൂര്‍ പേരാവൂര്‍ സ്വദേശി ഹാരിസ്. 37 വയസുണ്ട്. ഹാരിസിന്റെ ഭാര്യ ജസ്മിന ഏഴുമാസം ഗര്‍ഭിണിയാണ്. ലോകത്ത് കോവിഡില്‍ പൊലിഞ്ഞവരുടെ എണ്ണം 69,488 ആയി. 12,74,748 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു.