മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ജയകുമാര്‍ വിജയന്‍ പുല്ലേക്കാട്ടില്‍ (35) ആണ് മരിച്ചത്. സത്പൂരിലെ ശ്രമിക് നഗര്‍ ശ്രീകൃഷ്ണ അപാര്‍ട്ട്മെന്റിലായിരുന്നു താമസം.
ജൂലൈ 15 മുതല്‍ ശതാബ്ദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജയകുമാര്‍. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ രോഗബാധിതരായി ആശുപത്രിയിലും സഹോദരി ഹോം ക്വാറന്‍റീനിലുമാണ്.