കോവിഡ്‌ രോഗിയായി ചികിത്സയില്‍ കഴിയുന്ന പട്ടാളക്കാരനെയും കുടുബത്തെയും അപമാനിച്ചു ; പരാതി നല്‍കിയിട്ടും കളക്ടറും പോലീസും അവഗണിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കോവിഡ്‌ രോഗിയായിചികിത്സയില്‍ കഴിയുന്ന പട്ടാളക്കാരനെയും  കുടുബത്തെയും സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു. ഇത് സംബന്ധിച്ച് ആശുപത്രിയില്‍ കിടന്നുകൊണ്ട് ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും കോയിപ്രം പോലീസിലും പരാതി പറഞ്ഞെങ്കിലും ആരും നടപടിയെടുത്തില്ല. അധികാരികളുടെ അവഗണനയിലും കടുത്ത മാനസിക വേദനയിലും അയിരൂര്‍ സ്വദേശിയായ ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥന്‍.

ജമ്മു കാശ്മീരില്‍ ജോലി ചെയ്യുന്ന ബി.എസ്.എഫ് ജവാന്‍ ജൂലൈ പത്തിനാണ് നാട്ടില്‍ എത്തുന്നത്‌. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സ്ഥിരതാമസമുള്ള ഇദ്ദേഹം എട്ടാം  വാര്‍ഡില്‍ ഒഴിഞ്ഞുകിടക്കുന്ന തന്റെ  കുടുംബ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞു വരികയായിരുന്നു. ജൂലൈ 20 ന് കൊവിഡ്‌  പരിശോധനക്ക് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ സ്രവം നല്‍കി. ജൂലൈ 24 ന് ഉച്ചക്ക് സ്രവപരിശോധനാഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചു. വീട്ടില്‍ തന്നെ ഇരിക്കണമെന്നും ആംബുലന്‍സുമായി എത്താമെന്നും പറഞ്ഞു. അതനുസരിച്ച് സന്ധ്യയോടെ  ആംബുലന്‍സ് എത്തുകയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഇദ്ദേഹം റാന്നി മേനാംതോട്ടം കോവിഡ്‌ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ്.

കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  ആശുപത്രിയിലേക്ക് കൊണ്ടുപോയതു മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ നാട്ടിലെ ചില വ്യക്തികള്‍ തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയായിരുന്നുവെന്ന് ഈ ജവാന്‍ ഏറെ വിഷമത്തോടെ പത്തനംതിട്ട മീഡിയായോട് പറഞ്ഞു. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞാണ്  തന്നെ കൊണ്ടുപോയതെന്നും തന്റെ പിതാവിന്റെ ഇരട്ടപ്പേര്‍ ചേര്‍ത്ത് ഇക്കാര്യം വാട്സാപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമായി പ്രചരിപ്പിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു. അപമാനവും  മാനസിക വിഷമവും കൊണ്ട്  കോളേജില്‍ പഠിക്കുന്ന രണ്ടുകുട്ടികളും ഭാര്യയും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുവാന്‍ പോലും പുറത്തിറങ്ങുവാന്‍ മടിക്കുകയാണെന്നും  കോവിഡ്‌ ആശുപത്രിയില്‍ കഴിയുന്ന താന്‍ ആകെ മാനസിക സംഘര്‍ഷത്തില്‍ ആണെന്നും ഇദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് അധികാരിക്കും തനിക്കെതിരെ പ്രചരിപ്പിച്ച  ഓഡിയോ സന്ദേശവും വാട്സാപ് സ്ക്രീന്‍ ഷോട്ടുകളും ഒപ്പം തന്റെ പരാതിയും നല്‍കിയിരുന്നുവെന്നും ബി.എസ്.എഫ് ജവാന്‍ പറഞ്ഞു. ഇതേ രീതിയില്‍ കോയിപ്രം പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ക്കും പരാതി നല്‍കി. എന്നാല്‍ ആരും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുകയോ തന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കുകയോ ചെയ്തില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...