ന്യൂയോര്‍ക്ക് : കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മലയാളി കുടുംബത്തില്‍ മൂന്ന് മരണം. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫാണ് ഇന്ന് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് നെടുമ്പ്രം കെ. ജെ ജോസഫ്, ഭര്തൃസഹോദരന് ഈപ്പന് എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഏപ്രില്‍ ആദ്യമാണ് ഈപ്പന് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ജോസഫ് മരണത്തിന് കീഴടങ്ങിയത്.
മരിച്ച ദമ്പതികളുടെ രണ്ടു മക്കളും കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മരിച്ച ദമ്പതികളുടെ സംസ്കാരം ഏപ്രില്‍ 30 ന് അമേരിക്കയില്‍ നടത്തും. നാല് പതിറ്റാണ്ടോളമായി കുടുംബം അമേരിക്കയിലാണ് താമസം. ഇവരുടെ അടുത്ത ബന്ധുക്കളും അമേരിക്കയുടെ വിവിധ മേഖലകളില്‍ താമസിക്കുന്നുണ്ട്.