കോവിഡ് മരണം ; ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ നടപടികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ജില്ലഭരണകൂടം നടപടികള്‍ ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കാത്ത എല്ലാവരില്‍ നിന്നും അപേക്ഷ സ്വീകരിക്കാനായി ഫെബ്രുവരി എട്ടിന് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും പൊതു അദാലത്ത് സംഘടിപ്പിക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ഓരോ വില്ലേജ് പരിധിയിലുള്ള കോവിഡ് ധനസഹായത്തിനുള്ള അപേക്ഷകള്‍ അതാത് വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കും.

ജില്ലയില്‍ കോഡ് മൂലം മരിച്ച എല്ലാവരുടെയും ബന്ധുക്കള്‍ അപേക്ഷ സമര്‍പ്പിച്ചു എന്ന് ഉറപ്പുവരുത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ജില്ലകലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ പൊതു അദാലത്ത് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കും. ഇതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും നടത്താന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏല്ലാ കേസിലും അന്നേ ദിവസം അപേക്ഷ ലഭിച്ചു എന്ന് തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തും.

ഓണ്‍ലൈനായി അപേക്ഷിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം മാന്വല്‍ അപേക്ഷകള്‍ നല്‍കാം. എല്ലാ കോവിഡ് മരണ കേസിലും അപേക്ഷ ലഭിച്ചു എന്ന് വി. ഇ.ഒ.മാര്‍ ഉറപ്പുവരുത്തും. കോര്‍പറേഷന്‍ പരിധിയിലെ അദാലത്ത് വേദി, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷകള്‍ സ്വീകരിക്കാനായി അക്ഷയസെന്ററുകളുടെ സേവനം ഡി.പി.എം, ഐടി മിഷന്‍ എന്നിവര്‍ ലഭ്യമാക്കും. പഞ്ചായത്തുകള്‍, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ കോവിഡ് കാരണം മരിച്ചവരുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ വഴി അദാലത്ത് ദിവസം എല്ലാ വില്ലേജ് ഓഫീസുകളിലും എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...