മുംബൈ : കോവിഡ് ബാധിച്ച് മലയാളി മുംബൈയില്‍ മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം നാവായിക്കുളം സ്വദേശി ജി.എ പിള്ള (70) ആണ് മരിച്ചത്. മുംബൈയില്‍ കാന്തിവല്ലിയിലായിരുന്നു താമസം. ആദായനികുതി വകുപ്പിലെ മുന്‍ അസിസ്റ്റന്റ് കമ്മീഷണറാണ്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് മലാഡിലെ ലൈഫ് ലൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു മരണം. കോവിഡ് ബാധിച്ചു മഹാരാഷ്ട്രയില്‍ മരിക്കുന്ന 57ാംമത്തെ മലയാളിയാണ് ഇദ്ദേഹം. പത്മം പിള്ളയാണ് ഭാര്യ. മക്കള്‍: സരിത നായര്‍, ജിതിന്‍ പിള്ള. മരുമക്കള്‍: തഹ്‌സീന്‍ പിള്ള, ശ്രീജിത്ത് നായര്‍.