ബ്രേക്ക് ത്രൂ പദ്ധതി പൊളിഞ്ഞു : ഇടപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ റോഡ് ഇടിഞ്ഞ് താണു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡിടിഞ്ഞ് വാഹനങ്ങള്‍ മണ്ണിനടിയില്‍. വട്ടേക്കുന്നം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപമാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. വഴിവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളാണ് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞത്. വട്ടേക്കുന്നം കല്ലറയ്ക്കല്‍ വര്‍ഗീസിന്റെ വീട്ടുമുറ്റത്തേക്കാണ് റോഡിടിഞ്ഞുവീണത്. ഈ ഭാഗത്തെ മതില്‍ ഇപ്പോഴും അപകടാവസ്ഥയിലാണ്. ഇവിടെയുള്ള കിണറും മൂടിപ്പോയി. മണ്ണിടിയുമ്പോള്‍ വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല.

കൊച്ചി നഗരത്തില്‍ വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ വാഹനയാത്രയും ദുഷ്കരമായി. എറണാകുളം ജില്ലയുടെ മലയോര മേഖലയിലും തീരപ്രദേശത്തും കനത്ത മഴ തുടരുകയാണ്.

കുണ്ടന്നൂര്‍ മുതല്‍ പേട്ട വരെയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ കൊച്ചി മധുര ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കൊച്ചി നഗരത്തില്‍ എംജി റോഡ്, പനമ്പള്ളി നഗര്‍, പാലാരിവട്ടം, തമ്മനം എന്നിവിടങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...