ദളിത് യുവതിയെ സിപിഎം നേതാവ് മര്‍ദ്ദിച്ചു ; നേതാവിന് സുരക്ഷ ഒരുക്കി പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല: തലയില്‍ ചൂടാന്‍ പൂവ് പറിച്ചതിന് ദളിത് യുവതിയെ സിപിഎം നേതാവ് മര്‍ദ്ദിച്ചു. ചെമ്മരുതി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലാണ് ദളിത് യുവതിയെ ചെരുപ്പ് കൊണ്ട് അടിക്കുകയും ജാതി വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്തത്.

സിപിഎം ചെമ്മരുതി ലോക്കല്‍ കമ്മറ്റിയംഗം ജോയ് ആണ് യുവതിയെ ചെരുപ്പ് ഊരി അടിച്ചത്. പ്രതിയുടെ പേരില്‍ യുവതി പോലീസില്‍ പരാതി നല്‍കിയിട്ടും നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 50 കോടി രൂപ മുടക്കി വനിതാമതില്‍ പണിഞ്ഞ സിപിഎം നേതാക്കളുടെ തനിരൂപമാണ് ജോയി എന്ന നേതാവില്‍ കണ്ടതെന്ന് എസ്‌സി മോര്‍ച്ച ആരോപിച്ചു.

കേവലം ഒരു പൂവ് പറിച്ചതിന്റെ പേരില്‍ ദളിത് യുവതിയെ ചെറുപ്പ് ഉപയോഗിച്ച്‌ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...