മുംബൈ: കോവിഡ്-19 വൈറസ് ബാധിച്ച് മുംബൈയില്‍ പോലീസുകാരന് മരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ ശിവാജി നാരായണ്‍ (56) ആണ് മരിച്ചത്. ഇതോടെ മുംബൈയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന പോലീസുകാരുടെ എണ്ണം മൂന്നായി.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. കുര്‍ള ഡിവിഷനിലെ ട്രാഫിക് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളായിട്ടാണ് ശിവാജി പ്രവര്‍ത്തിച്ചിരുന്നത്. മുംബൈ പോലീസിലെ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് പടര്‍ന്നുപിടിക്കുന്ന മുംബൈയില്‍ ക്രമസമാധാന പാലനത്തിനിടെയാവും വൈറസ് ബാധയേറ്റത് എന്നാണ് കരുതുന്നത്.