മും​ബൈ​യി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌ ചികിത്സയിലായിരുന്ന ര​ണ്ടു​ മ​ല​യാ​ളി​ക​ള്‍​കൂ​ടി​ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

മും​ബൈ : മും​ബൈ​യി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌ ചികിത്സയിലായിരുന്ന ര​ണ്ടു​ മ​ല​യാ​ളി​ക​ള്‍​കൂ​ടി​ മ​രി​ച്ചു. ന​വി​മും​ബൈ​യി​ലെ സി.​ബി.​ഡി ബേ​ലാ​പ്പു​രി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ, പാ​താ​യി​ക്ക​ര കൃ​ഷ്​​ണ​ നി​ല​യ​ത്തി​ല്‍ പ​രേ​ത​നാ​യ വാ​സു നാ​രാ​യ​ണന്റെ ഭാ​ര്യ ജാ​ന​കി (77), താ​നെ, ശാ​ന്തി​ന​ഗ​റി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി ഷ​ണ്‍​മു​ഖം ഷെ​ട്ടി​യാ​ര്‍ (70) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ഒ​രു മാ​സ​മാ​യി ക​ല്‍​വ സ​ഫേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷ​ണ്‍​മു​ഖം. ര​ണ്ടാം പ​രി​ശോ​ധ​ന​യു​ടെ ഫ​ലം പ്രതീ​ക്ഷി​ച്ചു​നി​ല്‍​ക്കെ​യാ​യി​രു​ന്നു മ​ര​ണം. മറ്റ് അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച ഭാ​ര്യ ശാന്ത വീ​ട്ടി​ല്‍ ക്വാ​റ​ന്‍​റീ​നി​ലാ​ണ്. മ​ക്ക​ളായ ഷിബിന്‍, ഷൈബു എന്നിവര്‍ ഗള്‍ഫിലാണ്​.

കാ​മോ​ത്തെ എം.​ജി.​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജാ​ന​കി വാ​സു ഞാ​യ​റാ​ഴ്​​ച​യാ​ണ്​ മ​രി​ച്ച​ത്. മുംബൈ ഭേലാപ്പൂരില്‍ മ​ക​ന്‍ ഉ​ണ്ണി​കൃ​ഷ്​​ണ​നോ​ടൊ​പ്പ​മാ​ണ്​ താ​മ​സം. ജാ​ന​കി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പാര്‍പ്പിച്ചിരി​ക്കു​യാ​ണ്. മുംബൈയില്‍ മരിച്ച മലയാളികളുടെ എണ്ണം 20 ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....