ഖമീസ് മുശൈത്ത് : കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനിയന്‍റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്.
ഖമീസ് മുശൈത്തിന് സമീപം ദന്തഹയില്‍ കാര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന ഭര്‍ത്താവിന്‍റെയടുത്ത് രണ്ട് വര്‍ഷം മുമ്ബ് സന്ദര്‍ശന വിസയില്‍ മകനുമൊത്ത് എത്തിയതായിരുന്നു .നാട്ടിലേക്ക് മടങ്ങാനിരിക്കെ കോവിഡ് രോഗം ബാധിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങളായി രോഗം മൂര്‍ഛിച്ച് അത്യാസന്ന നിലയില്‍ വെന്‍റിലേറ്ററില്‍ ആയിരുന്നു.
മരണാനന്തര നടപടികള്‍ക്ക് ഭര്‍ത്താവും മകനും സഹോദരന്‍മാരായ ബാബുവും രാജനുമൊപ്പം കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫയര്‍ വളണ്ടിയര്‍ അഷ്റഫ് കുറ്റിച്ചലും ബിജു ആര്‍. നായരും ഒപ്പമുണ്ട് .