ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവം ഡി.സി.സി അന്വേഷണ കമ്മീഷനെ നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന രാജീവ് ഭവന്‍ കെട്ടിടത്തിന്‍റെ  മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ഗ്രസ് കൊടിമരത്തിലെ പതാക താഴ്ത്തി കറുത്ത കൊടി ഉയര്‍യാ സംഭവത്തില്‍ ഡി.സി.സി അന്വേഷണ കമ്മീഷനെ നിയമിച്ചു. 2021 ആഗസ്റ്റ് 28 ന് രാത്രി 10 മണിക്കും 29-ാം വെളുപ്പിന് 6 മണിക്കും ഇടയ്ക്കുള്ള സമയത്താണ് കെട്ടിടത്തിന്‍റെ വളപ്പില്‍ അതിക്രമിച്ച് കടന്ന് ഓഫീസിന് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ഗ്രസ് കൊടിമരത്തിലെ പതാക താഴ്ത്തി കറുത്ത കൊടി ഉയര്‍ത്തിയത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളെ അവഹേളിക്കുകയും സമൂഹ മദ്ധ്യത്തില്‍ അവമതിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്റര്‍ ഓഫീസിന്‍റെ ചുമരുകളില്‍ പതിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവം അന്വേഷിച്ച് ഡി.സി.സി ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എബ്രഹാം മാത്യു പനച്ചമൂട്ടില്‍ ചെയര്‍മാനായും, അഡ്വ. സതീഷ് ചാത്തങ്കേരി, ഏഴംകുളം അജു എന്നിവര്‍ അംഗങ്ങളായുമുള്ള മൂന്നംഗ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അറിയച്ചു. ഇത് സംബന്ധിച്ച അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ഡി.സി.സി പ്രസിഡന്‍റ് പരാതിയും നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...