മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. ആലപ്പുഴ വടുതല സ്വദേശി ഷിഹാബുദ്ദീൻ (50) ആണ് ഞായറാഴ്ച വൈകുന്നേരം അൽ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
മസ്കത്തിലെ റൂവിയിൽ കുടുംബസമേതം താമസിച്ചിരുന്ന ഷിഹാബുദ്ദീന് ജൂൺ 24നാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ഐസോലേഷനിലായിരുന്ന ഇദ്ദേഹത്തെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് 27ന് അൽ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായ ഷിഹാബുദ്ദീനെ ഞായറാഴ്ച ഉച്ചയോടെയാണ് അൽഖുവൈറിലെ ആശുപത്രിയിലേക്ക് മാറ്റിയത്. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ വഹീദ. രണ്ട് മക്കളുണ്ട്.