ദമാം: സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മങ്ങാട്ടുപറമ്പന്‍ അബ്ദുല്‍ ജലീല്‍ (38) ആണ് മരിച്ചത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രി ആരോഗ്യനില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: ഖമറുലൈല. മക്കൾ: മുഹമ്മദ് ഫഹീം, മന്‍ഹ, അയ്മന്‍.
സൗദി ജര്‍മന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി നേതാക്കളായ ആലിക്കുട്ടി ഒളവട്ടൂര്‍, സി.പി. ശരീഫ്, ജൗഹര്‍ കുനിയില്‍, സാമൂഹിക പ്രവര്‍ത്തകന്‍ ജാഫര്‍ കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.