റിയാദ്: ദമാമില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. കൊല്ലം പരവൂര്‍ കൂനയില്‍ ചാമവിള വീട്ടില്‍ സുരേഷ് കുമാര്‍ കരുണാകരന്‍ പിള്ള (52), എറണാകുളം പറവൂര്‍ തുരുത്തിപ്പുറം തെറ്റാലിക്കല്‍ ഔസോ തോമസ് (53) എന്നിവരാണ് കൊവിഡ് ബാധയേറ്റ് മരണപ്പെട്ടത്.
കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച സുരേഷ് കുമാറിന് കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ സൗമ്യ സുരേഷ് . രണ്ടു മക്കളുണ്ട്.
എറണാകുളം സ്വദേശി ഔസോ തോമസി (53) നെ കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായാണ് ഒരാഴ്ച മുമ്പ് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് . കഴിഞ്ഞ 20 വര്‍ഷമായി ദമാമില്‍ പ്രവാസിയാണ്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയിലും പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യ നില വഷളാവുകയും തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ ലില്ലി ഔസോ. മക്കള്‍: ഷെമിന്‍ തോമസ്, സേവിയോ തോമസ്.