ദമാമില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്:  ദമാമില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. കൊല്ലം പരവൂര്‍ കൂനയില്‍ ചാമവിള വീട്ടില്‍ സുരേഷ് കുമാര്‍ കരുണാകരന്‍ പിള്ള (52), എറണാകുളം പറവൂര്‍ തുരുത്തിപ്പുറം തെറ്റാലിക്കല്‍ ഔസോ തോമസ് (53) എന്നിവരാണ് കൊവിഡ് ബാധയേറ്റ് മരണപ്പെട്ടത്.

കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ രണ്ടാഴ്ച മുമ്പ്  ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍  പ്രവേശിപ്പിച്ച സുരേഷ് കുമാറിന്  കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ സൗമ്യ സുരേഷ് . രണ്ടു മക്കളുണ്ട്.

എറണാകുളം സ്വദേശി  ഔസോ തോമസി (53) നെ കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായാണ്  ഒരാഴ്ച മുമ്പ് ദമാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍  പ്രവേശിപ്പിച്ചത് . കഴിഞ്ഞ 20 വര്‍ഷമായി ദമാമില്‍ പ്രവാസിയാണ്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയിലും പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യ നില വഷളാവുകയും തിങ്കളാഴ്ച  രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ ലില്ലി ഔസോ. മക്കള്‍: ഷെമിന്‍ തോമസ്, സേവിയോ തോമസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...