മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ പുതിയ ഉദ്യോഗസ്ഥർ ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ സി.ഐ യ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും നിരീക്ഷണത്തിലായ സാഹചര്യത്തിൽ 12 പോലീസുകാർ പുതുതായി ചുമതലയേറ്റു. ഒരു എസ്.ഐ, ഒരു എ.എസ്.ഐ, 4 സിവിൽ പോലീസ് ഓഫീസർമാർ, ഒരു വനിത സിവിൽ പോലീസ് ഓഫീസർ, ബറ്റാലിയനിൽ നിന്ന് 5 പോലീസുകാർ എന്നിവരാണ് പുതുതായി സ്റ്റേഷനിൽ ചുമതലയേറ്റത്. ചിറ്റാർ സ്റ്റേഷനിലെ എസ്.ഐ സണ്ണി ജോർജ്ജിനാണ് സി. ഐ. യുടെ ചുമതല നൽകിയിരിക്കുന്നത് . കഴിഞ്ഞ 22 നാണ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരുടെയും ശ്രവം പരിശോധനയ്ക്കയച്ചത്,  ഞായറാഴ്ച ഉച്ചയ്ക്ക് പരിശോധന ഫലം വന്നപ്പാൾ സി. ഐ. യുടെ പരിശോധനഫലം പോസറ്റീവായതിനെ തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും നിരീക്ഷണത്തിലാവുകയായിരുന്നു.  വീടുകളിൽ ക്വാറന്റനിൽ കഴിയാൻ സൗകര്യമുള്ളവർ അവിടെയും ബാക്കിയുള്ളവർ ക്വാറന്റൻ കേന്ദ്രത്തിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...