പാലാ: കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പൂഞ്ഞാര്‍ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മി(38) അന്തരിച്ചു. കൊവിഡ് ബാധിതയായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ശാസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയായിരുന്നു. ഇപ്പോള്‍ ലഭിച്ച പെണ്‍ കുഞ്ഞിനെ കൂടാതെ ഒരു മകനുണ്ട് – ക്രിസ്. പാലാ കൊഴുവനാല്‍ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ് .