റിയാദ് : കൊറോണ വൈറസ് ബാധിച്ച് രണ്ട് മലയാളികള്‍ സൗദി അറേബ്യയില്‍ മരിച്ചു. കൊല്ലം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുല്ല (55), കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ (50) എന്നിവരാണ് മരിച്ചത്.
അബ്ബാസ് അബ്ദുല്ല അല്‍ഖര്‍ജിലെ ജ്യൂസ് കടയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യ – ദൈനാബി. മക്കള്‍ – ശബീബ, ഷഹല, ഷാബു.