യു.എ.ഇ : ഷാര്‍ജയില്‍ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു. കൊല്ലം കൈതോട് സ്വദേശി ഇസ്മായില്‍ കുഞ്ഞ് (68) ആണ് മരിച്ചത്. ജൂലൈ 12 നായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്, തലേദിവസം പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു മുന്നിലുള്ള രിസാല ടൈപ്പിംഗ് സെന്റര്‍ ഉടമയാണ്. 40 വര്‍ഷമായി പ്രവാസിയാണ്.
ഷാര്‍ജയില്‍ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു
RECENT NEWS
Advertisment