സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് അഞ്ച് മുതൽ ; വിതരണം ഏറ്റെടുക്കാൻ മടിച്ച് റേഷൻ കടക്കാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി 11 അവശ്യ സാധനങ്ങള്‍ അടങ്ങിയ സൗജന്യ കിറ്റ് ആഗസ്റ്റ് അഞ്ച് മുതല്‍ വിതരണം ചെയ്ത് തുടങ്ങും. ഇതിന് മുമ്പ് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് തയ്യാറാക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിവില്‍ സപ്ളൈസ് വകുപ്പിനെ ചുമതലപ്പെടുത്തി .

എ.എ.വൈ,​മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് (മഞ്ഞ,​പിങ്ക് കാ‌ര്‍ഡുകള്‍)​ 5 മുതല്‍ 15 വരേയും മുന്‍ഗണനേതര സബ്സിഡി വിഭാഗത്തില്‍ (നീല)​ പെട്ടവര്‍ക്ക് 16 മുതല്‍ 20 വരേയും മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തിലുള്ളവര്‍ക്ക് (വെള്ള)​ 21 മുതല്‍ 25 വരേയുമാണ് കിറ്റ് വിതരണം ചെയ്യുക . കിറ്റ് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉണ്ടാകുന്ന അനുബന്ധ ചെലവുകള്‍ സാധന വിലയുടെ 10 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു . അതേ സമയം ഓണക്കിറ്റ് വിതരണം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് റേഷൻ കടക്കാർ. മുമ്പത്തെ കിറ്റ് വിതരണത്തിന്റെ  കമ്മീഷൻ കൃത്യമായി ലഭിച്ചിട്ടില്ലെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...