തമിഴ്‌നാട്ടില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കൊവിഡ് 19 ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ:  തമിഴ്‌നാട്ടില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കൊവിഡ്  ബാധിച്ച്‌ മരിച്ചു. ചെന്നൈയില്‍ ചികില്‍സയിലിരിക്കെയാണ് എസ്‌.ഐ ബാലമുരളി കൊവിഡിന് കീഴടങ്ങിയത്. ഒമാന്‍ദുരാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ബാലമുരളിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മംബാലം പോലിസ് സ്‌റ്റേഷനിലാണ് ബാലമുരളി ജോലി ചെയ്തിരുന്നത്. തമിഴ്‌നാട്ടില്‍ ആദ്യമായാണ് ഒരു പോലിസുകാരന്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ആയിരക്കണക്കിന് പോലിസുകാരില്‍ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ മിക്കവറും പേര്‍ രോഗമുക്തരായി. ബാലമുരളിയുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് തമിഴ്‌നാട്ടിലെ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരും ഇന്ന് 5 മണിക്ക് മൗനാചരണം നടത്തി.

ഇന്ന് തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 2,174 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 24 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 50,193 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. ഇതില്‍ പകുതിയില്‍ കൂടുതലും ചെന്നൈ നഗരത്തിലാണ്. അത് ഏകദേശം 35,556 വരും. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ 576 പേര്‍ മരിച്ചിട്ടുണ്ട്.

രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ചെന്നൈ അടക്കം നാല് ജില്ലകള്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്. ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവുളളവര്‍ ജില്ലകളാണ് അടച്ചത്. ജൂണ്‍ 30 വരെയാണ് ലോക്ക് ഡൗണ്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...