ഹൈദരാബാദ് : തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രിയും ടി.എസ്.ആര്‍ നേതാവുമായ നയനി നരസിംഹ റെഡ്ഢി അന്തരിച്ചു. 76 വയസായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസമാണ് നരസിംഹ റെഡ്ഢിക്ക് കോവിഡ് ബാധിച്ചത്.
ഏറെക്കാലം തൊഴിലാളി യൂണിയന്‍ നേതാവായിരുന്നു. മൂന്നു തവണ മുഷീറാബാദ് നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലെജീസ്ലറ്റീവ് കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി.എസ്.ആര്‍ അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിനൊപ്പം തെലങ്കാനക്ക് സംസ്ഥാന പദവി ലഭിക്കുന്നതിന് പോരാടിയ നേതാവായിരുന്നു നരസിംഹ റെഡ്ഢി. റെഡ്ഢിയുടെ നിര്യാണത്തില്‍ കെ.ചന്ദ്രശേഖര റാവു ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.