നിക്ഷേപ തട്ടിപ്പ് കേസ് ; എം.സി. കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണ സംഘം എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം. സി. കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന കമറുദ്ദീന്റ വാദത്തിനെതിരെയാണ് അന്വേഷണ സംഘത്തിന്റ നടപടി. സിവിലായി പരിഗണിക്കേണ്ട കേസുകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് എം. സി. കമറുദ്ദീന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ച സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് സംബന്ധിച്ച എതിര്‍ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ജ്വല്ലറി ചെയര്‍മാന്‍ കമറുദ്ദീന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘം എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇതിനാവശ്യമായ തെളിവുകളും സംഘം ഇതിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി. കെ. പൂക്കോയ തങ്ങളെ ചോദ്യം ചെയ്തിരുന്നു. നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങള്‍ തങ്ങളില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതുള്‍പ്പടെ എതിര്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം കേസില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന ജ്വല്ലറി ചെയര്‍മാന്‍ എം. സി. കമറുദ്ദീന്‍ എംഎല്‍ എയെയും, എംഡി ടി. കെ. പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ പടന്നയിലെ പൂക്കോയ തങ്ങളുടെ വീട്ടിലേക്ക് ഇന്നലെ വൈകിട്ട് മാര്‍ച്ച് നടത്തി. തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നിക്ഷേപകരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....