തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രിയും ടി.എസ്​.ആര്‍ നേതാവുമായ നയനി നരസിംഹ റെഡ്​ഢി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് ​: തെലങ്കാന മുന്‍ ആഭ്യന്തരമന്ത്രിയും ടി.എസ്​.ആര്‍ നേതാവുമായ നയനി നരസിംഹ റെഡ്​ഢി അന്തരിച്ചു. 76 വയസായിരുന്നു. കോവിഡ്​ പോസിറ്റീവായതിനെ തുടര്‍ന്ന്​ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്​ അന്ത്യം. കഴിഞ്ഞ മാസമാണ് നരസിംഹ റെഡ്​ഢിക്ക്​ കോവിഡ്​ ബാധിച്ചത്​.

ഏറെക്കാലം തൊഴിലാളി യൂണിയന്‍ നേതാവായിരുന്നു. മൂന്നു തവണ മുഷീറാബാദ്​ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലെജീ​സ്ലറ്റീവ്​ കൗണ്‍സില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി.എസ്​.ആര്‍ അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിനൊപ്പം തെലങ്കാനക്ക്​ സംസ്ഥാന പദവി ലഭിക്കുന്നതിന്​ പോരാടിയ നേതാവായിരുന്നു നരസിംഹ റെഡ്​ഢി. റെഡ്​ഢിയുടെ നിര്യാണത്തില്‍ കെ.ചന്ദ്രശേഖര റാവു ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...