ദുബായ് : ഏഴുപേര്‍ കൂടി യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 532 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 71ഉം ആകെ രോഗ ബാധിതരുടെ എണ്ണം 9813 ആയെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. 127 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 1887ലെത്തി. ഇതുവരെ 10 ലക്ഷത്തിലേറെ പേര്‍ക്ക് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഒരു മലയാളി കൂടി ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചു. ദുബായില്‍ ഹോട്ടല്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്ന കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കല്‍ അബ്ദു റഹ്മാന്‍ ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: റഹൂഫ്, റംഷാദ്, റസ്‌ലിയ, റിസ്‌വാന. മരുമക്കള്‍: അനീസ്, ഷുഹൈല്‍, ഫാത്തിമ, അര്‍ഫാന.
ഇതുവരെ വിദേശ രാജ്യങ്ങളില്‍ 6300 ഇന്ത്യക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്,ഇതില്‍ ഗള്‍ഫില്‍ മാത്രം 2000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗള്‍ഫ് മേഖലയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 42,856 ആയി ഉയര്‍ന്നു. 254 പേരാണ് ഇതുവരെ മരിച്ചത്. സൗദിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഭാഗിക ഇളവനുവദിച്ചിട്ടുണ്ട്.