കോട്ടയം : സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ ഏഴുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മരണം സംഭവിച്ചത്.
കാസര്‍കോട് തൃക്കരിപ്പൂര്‍ ഈയ്യനാട് സ്വദേശി പി. വിജയകുമാര്‍, കോട്ടയം വടവാതൂര്‍ സ്വദേശി ചന്ദ്രന്‍, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന്‍, കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, മഞ്ചേരി കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ കോവിഡ് മൂലം മരിച്ചു.
ചന്ദ്രനും പുരുഷോത്തമനും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മരിച്ച പത്തനംതിട്ട സ്വദേശി പുരുഷോത്തമന്‍ വിമുക്ത ഭടനാണ്. ഇയാളുടെ കുടുംബത്തിലെ എട്ടു മാസം പ്രായമായ കുഞ്ഞടക്കം ഏഴു പേര് കോവിഡ് ചികിത്സയിലാണ്. എറണാകുളം സൗത്ത് അടുവാശ്ശേരി പെരിയപറമ്പില്‍ അഹമ്മദുണ്ണി കോവിഡ് മൂലം മരിച്ചു. 65 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ആലപ്പുഴ അരൂര്‍ സ്വദേശി വിഷ്ണുമായയില്‍ തങ്കമ്മയും കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചു. 78 വയസ്സായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. തങ്കമ്മയ്ക്ക് പ്രമേഹവും വാര്‍ധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.