ദുബായ്: യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ ഇരിണാവ് സ്വദേശി ലത്തീഫ്(42) ആണ് മരിച്ചത്. ദുബായില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം.