ഗൃഹ നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ചന്തയിലെ വെള്ളമടി കമ്പിനിയില്‍ ; പോലീസ് പൊക്കി നിരീക്ഷണ കേന്ദ്രത്തിലാക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് ഗൃഹ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച്‌ പുറത്തിറങ്ങിയ ആളെ പോലീസ് പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കടപ്പാക്കട ചന്തയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച കര്‍ണാടകയില്‍ നിന്നെത്തിയ ഇയാളെ ആരോഗ്യവകുപ്പ് കണ്ടെത്തി ഗൃഹ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ വീട്ടില്‍ കഴിയാതെ വഴിയോരങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാള്‍.

ഇന്ന് ചന്തയില്‍ ഇയാളോടൊപ്പം മദ്യപിച്ച നാലുപേരെയും ഇതില്‍ ഒരാളുടെ ഭാര്യയെയും പോലീസ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ കര്‍ണാടകയില്‍ നിന്ന് എങ്ങനെ കൊല്ലത്തെത്തിയെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ഇയാള്‍ നല്‍കുന്നില്ലെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...

വടശ്ശേരിക്കരയില്‍ വീണ്ടും കാട്ടാന ആക്രമണം : ഉറക്കം നഷ്ടപ്പെട്ട് ജനങ്ങള്‍

0
വടശ്ശേരിക്കര : വടശ്ശേരിക്കരയിലെ കാട്ടാന ഭീതി ഒഴിയുന്നില്ല. കഴിഞ്ഞ  രാത്രിയിലും വടശ്ശേരിക്കരയിലെ ജനവാസമേഖലയില്‍...