അബൂദാബി : യു.എ.ഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പുനലൂര്‍ ഐക്കരക്കോണം സ്വദേശി തണല്‍ വീട്ടില്‍ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തറാണ് (60) മരിച്ചത്. ഒരാഴ്ചയിലധികമായി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം. അബൂദബിയിലെ ഇംപീരിയല്‍ ലണ്ടന്‍ ഡയബറ്റിക് ആശുപത്രിയിലെ ജനറല്‍ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. മൃതദേഹം ബനിയാസ് ഖബറിസ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: മഞ്ജു. മകന്‍: മുഹമ്മദ് തുഷാര്‍.
യു.എ.ഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
RECENT NEWS
Advertisment