ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്‍വേ ജീവനക്കാരനായിരുന്നു ഡേവിഡ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇയാള്‍. അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.ഇലംതൂര്‍ സ്വദേശിയാണ്. 20 വര്‍ഷമായി എം.ടി.എ ഉദ്യോഗസ്ഥനായിട്ട്. മാതാപിതാക്കളും മൂന്നു സഹോദരരും അമേരിക്കയിലുണ്ട്. ഫ്രാങ്ക്‌ലിന്‍ സ്‌ക്വയറിലെ സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.
ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കും അടുത്ത രണ്ടാഴ്ച്ചയെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ കുറഞ്ഞത് ഒരുലക്ഷം പേരെങ്കിലും മരിക്കും. പ്രതിരോധന പ്രവർത്തനങ്ങൾ ഫലം കാണുമെന്നും ട്രംപ് അറിയിച്ചു. രാജ്യത്ത് 2,40,000 പേര്‍ മരിക്കാന്‍ സാധ്യതയെന്നാണ് വൈറ്റ് ഹൈസ് വൃത്തങ്ങള്‍ പറയുന്നത്.