യുഎഇയില്‍ കാലാവധി കഴിഞ്ഞ താമസവിസകൾ മൂന്നു മാസത്തേക്ക് ; ഇന്നുമുതല്‍ പിഴയടയ്‌ക്കാതെ പുതുക്കാം

For full experience, Download our mobile application:
Get it on Google Play

ദുബായ്: മാർച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ യു.എ.ഇ താമസവിസകൾ ഏപ്രിൽ ഒന്നു മുതൽ മൂന്ന് മാസത്തേക്ക് പിഴയടയ്ക്കാതെ പുതുക്കാം. എമിറേറ്റ്സ് ഐ.ഡി കാലാവധി പിന്നിട്ടതിന്‍റെ  പേരിലുള്ള പിഴകളും ഒഴിവാകും. ഇതുസംബന്ധിച്ച നിർദേശങ്ങൾ യു.എ.ഇ മന്ത്രിസഭ അംഗീകരിച്ചു. യു.എ.ഇയിൽ കൊറോണ വൈറസ് പടർന്നുപിടിച്ചതിന്‍റെ  പ്രത്യാഘാതം നിയന്ത്രിക്കുന്നതിന്‍റെ  മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട അനുബന്ധ പിഴകൾക്കെല്ലാം ഇളവ് നൽകും. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും എല്ലാ മേഖലകളിലും ബിസിനസ് തുടർച്ച ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനം. കാലാവധി കഴിഞ്ഞ ഡോക്യുമെന്റ്സ്, പെർമിറ്റ്സ്, ലൈസൻസ്, വാണിജ്യ രജിസ്റ്ററുകൾ എന്നിവയുൾപ്പെടെ എല്ലാ ഫെഡറൽ സർക്കാർ സേവനങ്ങൾക്കും തീരുമാനം ബാധകമാണ്. മൂന്ന് മാസത്തേക്ക് നൽകുന്ന ആനുകൂല്യം ആവശ്യമെങ്കിൽ നീട്ടിനൽകും.

സാമൂഹിക അകലം പാലിക്കുന്നതിന്‍റെ  ഭാഗമായി യു.എ.ഇയിലെ കോടതി നടപടികളും പരമാവധി ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ്. ഓൺലൈനിലൂടെ പരാതികൾ സ്വീകരിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വെർച്വൽ വിചാരണ നടത്തിയാണ് നടപടി കൈക്കൊള്ളുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...