വടകര: ചോറോട് മുട്ടുങ്ങല്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. റിട്ട. സെയില്‍ ടാക്സ് ഓഫീസര്‍ പുത്തന്‍ പുരയില്‍ എ.പി. രവീന്ദ്രന്‍ (82) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ശാരീരിക അവശതയെ തുടര്‍ന്ന്, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെ വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണു മരണം.
ഭാര്യ: പരേതയായ റീത്ത (അഴിയൂര്‍). മകള്‍: ഡോ. പി. രമിത ( ആസ്ടിയ ലേര്‍ണിംങ്ങ്, യു.എസ്.എ) മരുമകന്‍: ടി.കെ. വിജിത്ത്, (അസി. പ്രഫ. കോളജ് ഒഫ് എന്‍ഞ്ചിനിയറിംങ്ങ്, വടകര). സഹോദരങ്ങള്‍: താരാഭായ്, പരേതതരായ എ.പി. മൈഥിലി (റിട്ട. അധ്യാപിക), എ.പി. രാമദാസന്‍, വിശ്വനാഥന്‍(റിട്ട.അധ്യാപകന്‍).
കഴിഞ്ഞ ദിവസം വടകരയില്‍ കോവിഡ് ചികിത്സയിലായിരുന്ന അര്‍ബുദരോഗി മരിച്ചിരുന്നു.