വെള്ളരിക്കുണ്ട്: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു. ബളാല്‍ പഞ്ചായത് പരിധിയിലെ ഫാദര്‍ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ എന്ന ഷാജി അച്ഛനാണ് (54) മരിച്ചത്. കോവിഡ് ബാധയെത്തുടര്‍ന്ന് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം.
മൈക്കയത്തെ മുണ്ടപ്ലാക്കല്‍ മാത്യുവിന്റെയും പെണ്ണമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ബാബു, ബിജു, ജീജ, ബിന്ദു, സിന്ധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വൈകുന്നേരം അഞ്ചു മണിക്ക് മൃതസംസ്ക്കാര കര്‍മ്മങ്ങള്‍ നടത്തും.
എല്ലാവരും അവരവരുടെ സ്ഥലങ്ങളില്‍ നിന്ന് കൊണ്ട് അച്ചനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അച്ചന്‍ സേവനം ചെയ്തിരുന്ന ഇടവകകളിലും സ്ഥാപനങ്ങളിലും അച്ചന്റെ ഒരു ഫോട്ടോ പ്രതിഷ്ഠിച്ച് വെള്ളിയാഴ്ച ആദരാജ്ഞലികള്‍ അര്‍പ്പിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്നും ഫാ. തോമസ് തെങ്ങുംപള്ളില്‍ അറിയിച്ചു.