കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വെള്ളരിക്കുണ്ട്:  കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു. ബളാല്‍ പഞ്ചായത് പരിധിയിലെ ഫാദര്‍ കുര്യാക്കോസ് മുണ്ടപ്ലാക്കല്‍ എന്ന ഷാജി അച്ഛനാണ് (54) മരിച്ചത്. കോവിഡ് ബാധയെത്തുടര്‍ന്ന് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം.

മൈക്കയത്തെ മുണ്ടപ്ലാക്കല്‍ മാത്യുവിന്റെയും പെണ്ണമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ബാബു, ബിജു, ജീജ, ബിന്ദു, സിന്ധു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വൈകുന്നേരം അഞ്ചു മണിക്ക് മൃതസംസ്ക്കാര കര്‍മ്മങ്ങള്‍ നടത്തും.

എല്ലാവരും അവരവരുടെ സ്ഥലങ്ങളില്‍ നിന്ന് കൊണ്ട് അച്ചനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അച്ചന്‍ സേവനം ചെയ്തിരുന്ന ഇടവകകളിലും സ്ഥാപനങ്ങളിലും അച്ചന്റെ ഒരു ഫോട്ടോ പ്രതിഷ്ഠിച്ച്‌ വെള്ളിയാഴ്ച ആദരാജ്ഞലികള്‍ അര്‍പ്പിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്നും ഫാ. തോമസ് തെങ്ങുംപള്ളില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...