തിരുവനന്തപുരം : കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം സംതൃപ്തി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് ഉടൻ തന്നെ കൈമാറും. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ അസ്വഭാവികതയില്ലെന്നും ആവശ്യപ്പെട്ട തോതില്‍ വാക്സിൻ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കെ കെ ശൈലജ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ്, ക്രിസ്മസ് , പുതുവര്‍ഷ ആഘോഷങ്ങളെന്നിവയാണിപ്പോഴത്തെ രോഗ വ്യാപനത്തിന് കാരണമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. രോഗ വ്യാപന തോത് പിടിച്ചു നിര്‍ത്താനായതും മരണനിരക്ക് കുറയ്ക്കാനായതും നേട്ടമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ്, പക്ഷിപ്പനി സാഹചര്യങ്ങള്‍ പഠിക്കുന്നതിന് രണ്ടാംഗ കേന്ദ്ര സംഘമാണ് കേരളത്തിലെത്തിയത്. കോട്ടയം, ആലപ്പുഴ, ജില്ലകളില്‍ പഠനം നടത്തിയ ശേഷമാണ് സംഘം ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ദേശീയ രോഗ നിയന്ത്രണ വിഭാഗത്തിന്റെ ഒരു കേന്ദ്രം കേരളത്തില്‍ അനുവദിക്കണമെന്ന ആവശ്യം സംഘം കേന്ദ്രത്തെ അറിയിക്കും.