Friday, July 4, 2025 5:32 am

കോടതി ഇടപെടലിൽ കേന്ദ്രസര്‍ക്കാരിന് അമർഷം – ഓക്സിജൻ ലഭ്യതയുടെ വിവരങ്ങൾ നല്‍കിയില്ല

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് പ്രതിരോധത്തിൽ കോടതി ഇടപെടുന്നതിൽ കടുത്ത അമർഷം പ്രകടിപ്പിച്ച് കേന്ദ്രം. ഭരണകൂടത്തെ വിശ്വസിക്കാൻ കോടതിയോട് ആവശ്യപ്പെട്ട കേന്ദ്രം, ഓക്സിജൻ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ തല്ക്കാലം പങ്കുവെയ്ക്കുന്നില്ലെന്ന് അറിയിച്ചു. വാക്സീൻ ലഭ്യത ജൂലൈയോടെ പ്രതിമാസം 13 കോടി ഡോസായി കൂട്ടാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഭരണകൂടത്തെ വിശ്വസിക്കുക. കോടതിയുടെ ഇടപെടൽ പ്രതിസന്ധി മറികടക്കാൻ നൂതന വഴികൾ സ്വീകരിക്കുന്നതിന് തടസ്സമാകും. കൊവിഡ് പ്രതിരോധത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കുന്നത്. സത്യവാങ്മൂലത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ കേന്ദ്രത്തിന്റെ  കടുത്ത അതൃപ്തി പ്രകടമാകുന്നു. ഓക്സിജൻ ലഭ്യതയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കോടതി തന്നെ ദൗത്യസംഘം രൂപീകരിച്ചതിനാൽ വിശദാംശങ്ങൾ അറിയിക്കുന്നില്ലെന്നാണ് കേന്ദ്ര നിലപാട്.

കോടതി അമിതാവേശം കാട്ടുന്നത് പ്രതിസന്ധിക്ക് ഉചിതമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ഭരണകൂടശ്രമത്തെ ബാധിക്കുമെന്നും കേന്ദ്രം വാദിക്കുന്നു. വാക്സീൻ നയത്തിലെ ഇടപെടലും ഒഴിവാക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ജൂലൈയോടെ പതിമൂന്ന് കോടി വാക്സീൻ ഡോസുകൾ പ്രതിമാസം തയ്യാറാക്കാനുള്ള ശേഷി കൈവരിക്കും എന്നാണ് കേന്ദ്രം പറയുന്നത്.

50 ലക്ഷം ഡോസ് വാക്സീൻ യുകെയ്ക്ക് നൽകാനുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നീക്കം കേന്ദ്രം ഇടപെട്ട് തടഞ്ഞു. ഇവ സംസ്ഥാനങ്ങൾക്ക് നൽകാനാണ് നിർദ്ദേശം. റഷ്യയിലെ സ്പുട്നിക് വി വാക്സീന്റെ പതിനഞ്ച് ലക്ഷം ഡോസുകൾ ഈ മാസം അവസാനത്തോടെ വിപണയിൽ എത്തുമെന്ന സൂചനയും സർക്കാർ നൽകുന്നു. കൊവിഡ് പ്രതിരോധത്തിലെ കേസ് ഇനി വ്യാഴാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹൈക്കോടതികളും സുപ്രീംകോടതിയും കർശന നിലപാട് സ്വീകരിക്കുമ്പോഴാണ് കോടതികളുടേത് അമിതാവേശം എന്ന സൂചന നൽകി  കേന്ദ്രം പ്രതിരോധിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...