തിരുവല്ല : കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവല്ല റെയിൽവേ സ്റ്റേഷൻ സാനിടൈസേഷൻ ചെയ്തു. ‘ആർദ്രം – ഒരു കൈത്താങ്ങ് ‘ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവല്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു, സേവാദൾ, മഹിളാ കോൺഗ്രസ്, ദളിത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനം നടത്തിയത്.
റെയിൽവേ സ്റ്റേഷൻ സുപ്രണ്ട് ജോർജ്ജ് വർഗീസ്, റെയിൽവേ സിവിൽ പോലീസ് ഓഫീസർ വിജയരാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജു കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. കോൺഗ്രസ് പ്രവർത്തകരായ രതീഷ് പാലിയിൽ, സിബി തോമസ്, ജേക്കബ് വർഗീസ്, ജയദേവൻ, അനിൽ ഇടമണ്ണത്തറ, റിറ്റു തുണ്ടിയിൽ, സുബിൻ വിജിത് ജോൺ,റോബി അലക്സ്, ജോജോ തോമസ്, ബ്ലെസ്സൺ തോമസ്, ജിബിൻ കാലായിൽ, സജിൻ സജി, സുജിൻ എസ്. എൻ എന്നിവർ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നൽകി.
കഴിഞ്ഞ മെയ് മാസം 10 തീയതി മുതൽ തിരുവല്ലയിൽ പൊതിച്ചോർ വിതരണം, മരുന്നുകൾ, ഭക്ഷ്യ ധാന്യ കിറ്റുകൾ, സാനിടൈസേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ‘ആർദ്രം – ഒരു കൈത്താങ്ങ് ‘ പദ്ധതിയിലൂടെ ചെയ്തുവരുന്നു.