കോവിഡ് ; മരിച്ച മലയാളി ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിന് ഒരുകോടി രൂപ നൽകാമെന്ന് ഡൽഹി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനിടെ ജീവന്‍ നഷ്ടമായ ആരോഗ്യ പ്രവര്‍ത്തകയും പത്തനംതിട്ട സ്വദേശിയുമായിരുന്ന  റേച്ചല്‍ ജോസഫ് വര്‍ഗീസിന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കാമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ റോക്‌ലാന്‍ഡ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജരായി ജോലിചെയ്തുവരുന്നതിനിടെയാണ് റേച്ചല്‍ ജോസഫ് കോവിഡിന് കീഴടങ്ങിയത്. കോവിഡ് ബാധിച്ച് മരിക്കുന്ന മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സഹായത്തിന് ബ്ലഡ് ബാങ്ക് ജീവനക്കാര്‍ക്ക് അര്‍ഹത ഇല്ലെന്നായിരുന്നു ഡല്‍ഹി സര്‍ക്കാര്‍ നിലപാട്.

ഇതിനെ ചോദ്യം ചെയ്ത് റേച്ചല്‍ ജോസഫിന്റെ ഭര്‍ത്താവ് ജോസഫ് വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി സര്‍ക്കാരിന് ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഇതേക്കുറിച്ച് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സാമ്പത്തിക സഹായം നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തി ജസ്റ്റിസ് പ്രതിഭ സിങ് ഹര്‍ജി തീര്‍പ്പാക്കി. ജോസഫ് വര്‍ഗീസിന് വേണ്ടി അഭിഭാഷകന്‍ മനോജ് വി. ജോര്‍ജ് ആണ് ഹൈക്കോടതിയില്‍ ഹാജരായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീടിനുള്ളിൽ കവർച്ച : 10 പവൻ കൊണ്ടുപോയി ; ഓടിരക്ഷപ്പെട്ട് കള്ളൻ

0
പൂപ്പാറ : ഇടുക്കി പൂപ്പാറയിൽ പട്ടാപ്പകൽ വീടിനുള്ളിൽ കടന്ന മോഷ്ടാവ് 10...

ഉപയോഗിച്ച രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകൾ എംസി റോഡിൽ ; നടുറോഡിൽ തള്ളിയത് ഓടുന്ന വാഹനത്തിൽ...

0
ആലപ്പുഴ: ഉപയോഗിച്ച രണ്ടായിരത്തോളം ഗർഭ നിരോധന ഉറകൾ നടുറോഡിൽ തള്ളി. എംസി...

അമിത് ഷാ മറുപടി പറയണം ; പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമാകും

0
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തി വിദ്യാർഥി...

ഇസ്രയേൽ സേനയിൽ കലാപമെന്ന് റിപ്പോർട്ട് ; നൂറോളം സൈനികർ ക്യാമ്പ് വിട്ടിറങ്ങി

0
ടെൽ അവീവ് : ബറ്റാലിയൻ പാരമ്പര്യങ്ങളെച്ചൊല്ലിയുള്ള തർക്കംകാരണം ഇസ്രയേൽ സൈന്യത്തിൽ കലാപമെന്ന്...