ഡെല്‍റ്റ പ്ലസ് മൂന്നാം തരംഗത്തിനു കാരണമാകും എന്നതിനു തെളിവില്ല : വിദഗ്ധന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിനു കാരണമാകുമെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് രാജ്യത്തെ പ്രധാന ഡോക്ടര്‍മാരില്‍ ഒരാളും ജീനോം സീക്വന്‍സിങ് രംഗത്തെ പ്രമുഖനുമായ ഡോക്ടർ അനുരാഗ് അഗര്‍വാള്‍.

ഏപ്രില്‍, മേയ് മാസങ്ങളില്‍ മഹാരാഷ്ട്രയില്‍നിന്നു ശേഖരിച്ച 3500 സാമ്പിളുകള്‍ ജൂണില്‍ ജീനോം സീക്വന്‍സിങ് നടത്തിയിരുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടറായ ഡോക്ടർ അനുരാഗ് പറഞ്ഞു. ഇതില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിരുന്നു. എങ്കിലും അത് ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. കൂടുതല്‍ കോവിഡ് കേസുകള്‍ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കുറവായിരുന്നുവെന്നും അദ്ദേഹം  പറഞ്ഞു.

അതേസമയം ഡെല്‍റ്റയുടെ സാന്നിധ്യമുളള സ്ഥലങ്ങളില്‍ കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും അതിനു മുമ്പു തന്നെ നമ്മള്‍ മൂന്നാം തരംഗത്തെക്കുറിച്ച് ആശങ്കാകുലരാകുകയാണെന്നും ഡോക്ടർ അനുരാഗ് പറഞ്ഞു. ഡെല്‍റ്റയേക്കാള്‍ മാരകമാണ് ഡെല്‍റ്റ പ്ലസ് എന്നും ഗുരുതരമായ മൂന്നാം തരംഗത്തിന് അത് കാരണമാകുമെന്നും കരുതേണ്ടതില്ലെന്നും അദ്ദേഹം
പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...