വാക്‌സിന്‍ എടുത്തവരിലും ഡെല്‍റ്റ വകഭേദം ഉയര്‍ന്ന അളവില്‍ ; പഠനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡെല്‍റ്റ വകഭേദം വാക്‌സിന്‍ എടുത്തവരിലും എടുക്കാത്തവരേപ്പോലെതന്നെ വൈറസ് സാന്നിധ്യം സൃഷ്ടിക്കുമെന്ന് പുതിയ പഠനം. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പഠനം നടത്തുകയായിരുന്നു. മസാച്ചുസെറ്റ്സിലെ 469 കൊവിഡ് രോ​ഗികളിലാണ് പഠനം നടത്തിയതെന്ന് റിപ്പോർട്ട് ചെയ്തു.

ഡെല്‍റ്റ വകഭേദം ശരീരത്തില്‍ പ്രവേശിച്ചാല്‍ സാര്‍സ്-കോവ് 2 വൈറസ് ബാധ വാക്‌സിന്‍ എടുത്തവരിലും എടുക്കാത്തവരിലും ഉയര്‍ന്ന അളവില്‍ കാണാനാകുമെന്ന് പഠനത്തിൽ പറയുന്നു. 469 പേരിൽ 346 പേരും (ഏകദേശം 74 ശതമാനം) വാക്സിനെടുത്തവരാണെന്ന് ​ഗവേഷകർ പറയുന്നു.

വാക്സിൻ എടുത്തവരിലും എടുക്കാത്തവരിലും സമാനമായ ഉയർന്ന അളവിൽ  ഡെൽറ്റ അണുബാധ കാണാനായതായി സി.ഡി.സി ഡയറക്ടർ റോച്ചൽ വാലൻസ്കി പറഞ്ഞു. മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡെൽറ്റ ബാധിച്ച് വാക്സിനേഷൻ ചെയ്ത ആളുകൾക്ക് വൈറസ് പകരാൻ കഴിയുമെന്ന ആശങ്ക ഉയർത്തുകയും ചെയ്യുന്നുണ്ടെന്നും റോച്ചൽ പറഞ്ഞു.

അമേരിക്കയില്‍ സ്‌കൂളുകളിലും ഇന്‍ഡോര്‍ പരിപാടികളിലും മാസ്‌ക് ഉപയോഗിക്കണമെന്ന് സി.ഡി.സി നിര്‍ദേശിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയില്ലാത്തവരിലും വാക്സിൻ എടുത്തവരിലും വൈറസ് പിടിപെടാതിരിക്കാനാണ് മാസ്‌ക് വയ്ക്കണമെന്ന നിര്‍ദേശം നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...