ബെംഗളൂരു : പനി ബാധിച്ചു മരിച്ച ചങ്ങനാശ്ശേരി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചങ്ങനാശ്ശേരി കിടങ്ങറ എട്ടുപറയില്‍ സലിം കുമാറിനാണ് (58) മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനി പിടിപെട്ടത്. അസുഖം കൂടിയതോടെ രണ്ടുദിവസം മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെവെച്ച് മരിക്കുകയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് . മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം ബെംഗളൂരുവില്‍ സംസ്കരിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം കുടുംബാംഗങ്ങളെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. ഭാര്യ: മുബീന. മക്കള്‍: സനൂപ്, സമീറ.
ബെംഗളൂരുവില്‍ പനി ബാധിച്ചു മരിച്ച ചങ്ങനാശ്ശേരി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment