ബെംഗളൂരുവില്‍ പനി ബാധിച്ചു മരിച്ച ചങ്ങനാശ്ശേരി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : പനി ബാധിച്ചു മരിച്ച ചങ്ങനാശ്ശേരി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചങ്ങനാശ്ശേരി കിടങ്ങറ എട്ടുപറയില്‍ സലിം കുമാറിനാണ് (58) മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനി പിടിപെട്ടത്. അസുഖം കൂടിയതോടെ രണ്ടുദിവസം മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെവെച്ച് മരിക്കുകയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് . മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം ബെംഗളൂരുവില്‍ സംസ്കരിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം കുടുംബാംഗങ്ങളെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. ഭാര്യ: മുബീന. മക്കള്‍: സനൂപ്, സമീറ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...