Saturday, May 3, 2025 6:14 pm

കൊവിഡ് 19 : ധാരാവിയിൽ മരണം രണ്ടായി ; 13 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്ന് വിശേഷിപ്പിക്കുന്ന ധാരാവിയിൽ കൊവിഡ് ​രോ​ഗബാധിതരുടെ എണ്ണം 13 ആയി. 24 മണിക്കൂറിനുള്ളിൽ ആറ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. പുതിയ രോഗബാധിതരിൽ 50 വയസ്സുള്ള സ്ത്രീയും ഉൾപ്പെടുന്നു. ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്നവരാണ് ഇവർ. 25 വയസ്സുളള രോ​ഗബാധിതൻ കൊവിഡ് രോ​ഗിയുടെ മകനാണ്. ഒരാൾക്ക് രോ​ഗം പകർന്നിരിക്കുന്നത് മറ്റൊരു രോ​ഗിയുമായി സമ്പർക്കമുണ്ടായതിന് ശേഷമാണെന്ന് അധികൃതർ പറയുന്നു. കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ധാരാവി പൂർണ്ണമായി അടച്ചിടാൻ തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.

രണ്ട് പേർ മരിച്ച ധാരാവിയിലെ ബാലികാ ന​ഗർ എന്ന ചേരിപ്രദേശം സർക്കാർ സീൽ ചെയ്തിരിക്കുകയാണ്. സാമൂഹിക വ്യാപനമുണ്ടായാല്‍ പിന്നീട് പ്രതിരോധം അതിസങ്കീര്‍ണ്ണമാകും എന്നതാണ് സര്‍ക്കാരിനെ അടച്ചിടലിന് പ്രേരിപ്പിക്കുന്നത്. 15 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയാണ് ധാരാവി. ധാരാവിയിൽ ഒൻപത് പ്രദേശങ്ങൾ കണ്ടെൻമെന്റ് ഏരിയകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ രോഗബാധിതരെ കണ്ടെത്തിയതോടെ കൂടുതൽ ഏരിയകൾ കണ്ടെൻമെന്റ് ഏരിയകളായി പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. ആളുകൾ പുറത്ത് പോകാതിരിക്കാൻ പോലീസ് ഉദ്യോ​ഗസ്ഥർ കാവലുണ്ട്. രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ തൊട്ടടുത്തുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിൽ വെച്ച് ലോക പത്ര സ്വാതന്ത്ര്യ ദിനാചരണം...

0
പത്തനംതിട്ട : ലോക പത്ര സ്വാതന്ത്ര്യ ദിനാചരണവും കെജെയു സ്ഥാപക ദിനചാരണവും...

സൗജന്യ നേത്രപരിശോധനാ ക്യാംമ്പും തിമിര രോഗ നിർണയവും നാളെ

0
പന്തളം : കോട്ടവീട് കുടുംബ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാരുണ്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ...

വിദ്യാർഥികളെ വെയിലത്തു നിർത്തി പണിയെടുപ്പിച്ചതിനു മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ പരാതി

0
മൂവാറ്റുപുഴ: സ്കൂൾ വിദ്യാർഥികളെ വെയിലത്തു നിർത്തി പണിയെടുപ്പിച്ചതിനു മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ...

വേടനെതിരായ കേസ് ; വനംവകുപ്പ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകി

0
തിരുവനന്തപുരം: വേടനെതിരായ കേസിൽ വനംവകുപ്പിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവി സര്‍ക്കാരിന്...