കൊവിഡ് 19 : ധാരാവിയിൽ മരണം രണ്ടായി ; 13 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്ന് വിശേഷിപ്പിക്കുന്ന ധാരാവിയിൽ കൊവിഡ് ​രോ​ഗബാധിതരുടെ എണ്ണം 13 ആയി. 24 മണിക്കൂറിനുള്ളിൽ ആറ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. പുതിയ രോഗബാധിതരിൽ 50 വയസ്സുള്ള സ്ത്രീയും ഉൾപ്പെടുന്നു. ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്നവരാണ് ഇവർ. 25 വയസ്സുളള രോ​ഗബാധിതൻ കൊവിഡ് രോ​ഗിയുടെ മകനാണ്. ഒരാൾക്ക് രോ​ഗം പകർന്നിരിക്കുന്നത് മറ്റൊരു രോ​ഗിയുമായി സമ്പർക്കമുണ്ടായതിന് ശേഷമാണെന്ന് അധികൃതർ പറയുന്നു. കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ധാരാവി പൂർണ്ണമായി അടച്ചിടാൻ തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.

രണ്ട് പേർ മരിച്ച ധാരാവിയിലെ ബാലികാ ന​ഗർ എന്ന ചേരിപ്രദേശം സർക്കാർ സീൽ ചെയ്തിരിക്കുകയാണ്. സാമൂഹിക വ്യാപനമുണ്ടായാല്‍ പിന്നീട് പ്രതിരോധം അതിസങ്കീര്‍ണ്ണമാകും എന്നതാണ് സര്‍ക്കാരിനെ അടച്ചിടലിന് പ്രേരിപ്പിക്കുന്നത്. 15 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയാണ് ധാരാവി. ധാരാവിയിൽ ഒൻപത് പ്രദേശങ്ങൾ കണ്ടെൻമെന്റ് ഏരിയകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ രോഗബാധിതരെ കണ്ടെത്തിയതോടെ കൂടുതൽ ഏരിയകൾ കണ്ടെൻമെന്റ് ഏരിയകളായി പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. ആളുകൾ പുറത്ത് പോകാതിരിക്കാൻ പോലീസ് ഉദ്യോ​ഗസ്ഥർ കാവലുണ്ട്. രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ തൊട്ടടുത്തുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...