ന്യൂഡല്‍ഹി: കോവിഡ് 19 ബാധിക്കാതെ സ്വയം സംരക്ഷിക്കാനുള്ള അന്തിമ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും തന്നെയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള കരുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്ത് ഉദയ്പൂര്‍ സ്വദേശിയായ ഡോ. ആരുഷി ജെയ്ന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി നിര്‍ദേശ പ്രകാരമാണ് മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കോവിഡ് ; ഡോക്ടര്‍മാരും നഴ്സുമാരും വേണമെങ്കില്‍ സ്വയം സംരക്ഷിച്ചുകൊള്ളണം ; കേന്ദ്ര സര്‍ക്കാര്‍
RECENT NEWS
Advertisment