തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തി ഇരുന്നൂറിലധികം വിദേശികള്‍ കരിമ്പട്ടികയില്‍ ; കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തി ഇരുന്നൂറിലധികം വിദേശികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. വിസ ചട്ടങ്ങള്‍ ലംഘിച്ചതുള്‍പ്പെടുയുള്ള കേസുകളില്‍പ്പെട്ടവരാണ് കേന്ദ്രത്തിന്റെ കരിമ്പട്ടികയിലുള്ളത്. ഇവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് ഇന്ത്യയിലേക്ക് വരുന്നതിനും വിലക്കുണ്ട്. മാര്‍ച്ച്‌ 13 ന് ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നാലായിരത്തി ഇരുന്നൂറിലേറെ ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.

ഡല്‍ഹി ക്രൈം ബ്രാഞ്ച് പന്ത്രണ്ട് കുറ്റപത്രങ്ങളും തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്നു. നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകളുടെ പേരില്‍ വര്‍ഗീയവത്കരണത്തിനുള്ള ശ്രമം നടക്കുന്നതായി സുപ്രീം കോടതിയില്‍ നേരത്തെ ഹര്‍ജിയടക്കം സമര്‍പ്പിക്കപ്പെട്ടിരുന്നു. ജാമിയത് ഉലമ ഇ ഹിന്ദാണ് കോടതിയെ സമീപിച്ചത്.

കൊവിഡുമായി ബന്ധപ്പെടുത്തി തബ്ലീഗ് ജമാഅത്തിനെതിരെ വര്‍ഗീയ ആക്രമണം നടക്കുന്നുവെന്നും അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. രാജ്യത്ത് ആദ്യഘട്ടത്തില്‍ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...