ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന ഒരാള്‍ കൂടി മരിച്ചു. പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശി ഇലഞ്ഞിക്കല്‍ ഗോപി (65 ) ആണ് മരിച്ചത്. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു മരണം.
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ കൊവിഡ് ബാധിതനായ പടിയൂര്‍ പഞ്ചായത്തിലെ കൊശവന്‍ വയല്‍ സ്വദേശി സൈമണ്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണമടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇതേസമയത്ത് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം പകര്‍ന്ന പായം പഞ്ചായത്തു സ്വാദേശി ഗോപിയും മരണത്തിനു കീഴടങ്ങുന്നത്. ഇരിട്ടിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 9 ന് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ഇതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.